നേര്യമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസിനടിയിൽ കുടുങ്ങിയ പെൺകുട്ടി മരിച്ചു

Keralaനേര്യമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസിനടിയിൽ കുടുങ്ങിയ പെൺകുട്ടി മരിച്ചു

കോതമംഗലം: നേര്യമംഗലം മണിയമ്ബാറയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ച‌യിലേക്ക് മറിഞ്ഞ് അപകടം. ബസിനടിയിൽ കുടുങ്ങിയ പെൺകുട്ടി മരിച്ചു.

ബസിനടിയിൽപ്പെട്ട കുട്ടിയെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കട്ടപ്പന, കീരിത്തോട് സ്വദേശിനി തേക്കുന്നത്ത് അനിൻഡ ബെന്നി (14) ആണ് മരിച്ചത്. ഇടുക്കി കഞ്ഞിക്കുഴി എസ്.എൻ ഹൈസ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ഫയർ ഫോഴ്‌സ് എത്തി കുട്ടിയെ കോതമംഗലം ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 20ഓളം പേർക്ക് പരിക്കുണ്ട്. ഒരു യുവാവിൻ്റെ പരിക്ക് ഗുരുതരമാണ്. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു എന്നാണ് വിവരം. അപകടത്തിൽ പെൺകുട്ടി മറിഞ്ഞ ബസിന് അടിയിൽ കുടുങ്ങുകയായിരുന്നു. കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.അപകടവിവരം അറിഞ്ഞ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മൃതദേഹം കട്ടപ്പന ആശുപത്രിയിൽ. പരിക്കേറ്റവരെ 20 പേരേ കോതമംഗലത്തെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം കോതമംഗലം ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ.

Check out our other content

Check out other tags:

Most Popular Articles