പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച ഉറുദു അദ്ധ്യാപകൻ അറസ്റ്റില്‍.ഓയൂർ മോട്ടോർ കുന്ന് കുഴിവിള വീട്ടില്‍ ജബ്ബാറിന്റെ മകൻ ഷെമീർ (36) ആണ് അറസ്റ്റിലായത്.കൊല്ലം പൂയപ്പള്ളി മൈലോട് സ്‌കൂളിലെ അദ്ധ്യാപകനാണ് ഷെമീർ.പൂയപ്പള്ളി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നാളുകളായി പല തവണ വിദ്യാർത്ഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് വിവരം. പ്രതിക്ക് എസ്ഡിപിഐ ബന്ധം ഉള്ളതായും റിപ്പോർട്ടുകളുണ്ട്.