
മൂവാറ്റുപുഴ : തൃക്കളത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്ത സംഘടിപ്പിച്ചു. പ്രാദേശികമായ രീതിയിൽ പച്ചക്കറികൾ വിപണനം ചെയ്യുന്നതിനായി നടത്തിയ ചന്തയുടെ ഉദ്ഘാടനം ബാങ്കിന്റെ പ്രസിഡന്റ് കെ.എൻ. ജയപ്രകാശ് നിർവഹിച്ചു. ബാങ്ക് സെക്രട്ടറി, ബോർഡ് അംഗങ്ങൾ, ബാങ്ക് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഓണാഘോഷത്തിനായി ഉപഭോക്താക്കൾക്ക് വിഷ രഹിതമായ വിലകുറഞ്ഞ പച്ചക്കറികൾ ലഭ്യമാക്കുകയാണ് ഈ ചന്തയുടെ പ്രധാന ലക്ഷ്യം. “ബാങ്കിന്റെ ഈ സേവനം എല്ലാവരും പ്രയോജനപ്പെടുത്തണം,” എന്ന് ഉദ്ഘാടന വേളയിൽ പ്രസിഡന്റ് കെ.എൻ. ജയപ്രകാശ് കൂട്ടിച്ചേർത്തു.