ബസിനുള്ളിൽ ജാക്കിലിവർ കൊണ്ട് ഡ്രൈവറുടെ തലയ്ക്കടിച്ചു, ആക്രമിച്ചത് മറ്റൊരു ഡ്രൈവർ; സംഭവം കോഴിക്കോട്ട്

Keralaബസിനുള്ളിൽ ജാക്കിലിവർ കൊണ്ട് ഡ്രൈവറുടെ തലയ്ക്കടിച്ചു, ആക്രമിച്ചത് മറ്റൊരു ഡ്രൈവർ; സംഭവം കോഴിക്കോട്ട്

കോഴിക്കോട്: പുതിയസ്റ്റാൻഡിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ക്രൂരമർദനം. കൊയിലാണ്ടി സ്വദേശി നൗഷാദിനെയാണ് മറ്റൊരു ബസിലെ ഡ്രൈവറായ ഷഹീർ ആക്രമിച്ചത്.ജാക്കി ലിവർ കൊണ്ട് തലയ്ക്കടിയേറ്റ നൗഷാദിന് ഗുരുതരമായി പരിക്കേറ്റു.ബുധനാഴ്ച‌ രാവിലെയായിരുന്നു സംഭവം. ബസിൻറെ സമയക്രമത്തെച്ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് വിവരം. സ്റ്റാൻഡിൽ നിർത്തിയിട്ട ബസിൽ വിശ്രമിക്കുകയായിരുന്ന നൗഷാദിനെ പ്രതിയായ ഷഹീർ ബസിനുള്ളിൽ കയറി ആക്രമിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന ജാക്കി ലിവർ കൊണ്ടാണ് ഇയാൾ തലയ്ക്കടിച്ചത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ നൗഷാദിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ ഷഹീറിനെ കസബ പോലീസ് അറസ്റ്റ് ചെയ്തു

Check out our other content

Check out other tags:

Most Popular Articles