മണ്ണൂർ പോഞ്ഞാശ്ശേരി റോഡിൽ അപകട ഭീഷണി; വെങ്ങോല ബഥനി ബസ് സ്റ്റോപ്പിനു സമീപം അപകടാവസ്ഥയിൽ മരം

Keralaമണ്ണൂർ പോഞ്ഞാശ്ശേരി റോഡിൽ അപകട ഭീഷണി; വെങ്ങോല ബഥനി ബസ് സ്റ്റോപ്പിനു സമീപം അപകടാവസ്ഥയിൽ മരം

പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡിൽ വെങ്ങോല ബഥനി ബസ് സ്റ്റോപ്പിന് സമീപം മരം പൊതു ജനങ്ങൾക്ക് ജീവന് ഭീഷണിയാകുന്നു. അപകടാവസ്ഥയിൽ നിലകൊള്ളുന്ന ഈ മരം ഏത് സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും ദേഹത്തേക്ക് വീഴാൻ സാധ്യതയുണ്ട്. ഏകദേശം ഒരു വർഷം മുൻപ് ഈ മരത്തിന്റെ ശിഖരം ഒടിഞ്ഞ് ഒരു ബൈക്ക് യാത്രക്കാരന്റെ മുകളിലേക്ക് വീണതായും, ഇനി ഒരു അപകടം സംഭവിക്കാതെ അടിയന്തിരമായി ഈ മരം മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.

Check out our other content

Check out other tags:

Most Popular Articles