ചെന്നൈ: മലയാള സിനിമാ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവം ആദ്യമായി വെളിപ്പെടുത്തി പ്രശസ്ത നടി രാധിക ശരത്കുമാർ.
കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് രാധികയുടെ വെളിപ്പെടുത്തൽ. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കാരവാനിൽ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങൾ മൊബൈലിൽ ഫോൾഡറുകളിലായി പുരുഷന്മാർ സൂക്ഷിക്കുന്നു. ഒരോ നടിമാരുടെയും പേരിൽ പ്രത്യേകം ഫോൾഡറുകൾ ഉണ്ട്. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിച്ച് കണ്ടു എന്നാണ് രാധികയുടെ വെളിപ്പെടുത്തൽ. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാൻ ഉപയോഗിച്ചില്ലെന്നും നടി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ‘നമസ്തേ കേരള’ത്തിലായിരുന്നു രാധികയുടെ വെളിപ്പെടുത്തൽ. ആരോപണ വിധേയനായ ദിലീപിനൊപ്പം എന്തിന് സിനിമയിൽ അഭിനയിച്ചു എന്ന ചോദ്യത്തിന് രാഷ്ട്രീയക്കാരിൽ ഇത്തരക്കാരില്ലേ, അവരോട് നമ്മൾ സംസാരിക്കുന്നില്ലേ എന്നായിരുന്നു രാധികയുടെ മറുപടി.
