മൂവാറ്റുപുഴ : സിപിഎം മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറുടെ സ്ഥലത്ത് ജനവാസ മേഖലയിലും നാഷ്ണൽ ഹൈവേയുടെ അരിക്കിലും മായി തുടങ്ങിയ കൺസ്യൂമർഫെഡ് വിദേശ മദ്യ വില്പന ശാല എതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സാബു ജോൺ ഉദ്ഘാടനം ചെയ്ത യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ജോളി മോൻ അധ്യക്ഷത വഹിച്ചു വാളകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് KP എബ്രാഹാം മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ കെഎം സലിം സാബു പി വാഴയിൽ ബിനോ കെ ചെറിയാൻ മോൾസി എൽദോ കെഎം മാത്തുക്കുട്ടി സമീപത്തെ പ്രദേശവാസികളെ പ്രതിനിധീകരിച്ച് അന്നം കുഞ്ഞ് ജോയ് ലീല ബേബി എന്നിവരും പ്രസംഗിച്ചു പ്രബിൾ തോമസ് നന്ദി പറഞ്ഞു