കേരള മഹിളാ സംഘം കുന്നത്തുനാട് മണ്ഡലം ക്യാമ്പ്

Keralaകേരള മഹിളാ സംഘം കുന്നത്തുനാട് മണ്ഡലം ക്യാമ്പ്
ബോധവൽക്കരണ ക്ലാസ്  അഭിഭാഷക സിന്ധു അഷറഫ് നയിച്ചു

കോലഞ്ചേരി: കേരള മഹിളാ സംഘം കുന്നത്തുനാട് മണ്ഡലം ക്യാമ്പ് കോലഞ്ചേരിയിൽ നടന്നു. കേരള മഹിളാ സംഘം എറണാകുളം ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ് ജയ അരുൺകുമാർ ഉദ്ഘാടനം നിർവഹിച്ചു . മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗം ലീലാമ്മ രാജൻ അധ്യക്ഷത വഹിച്ചു. സ്ത്രീകൾക്കുള്ള നിയമപരമായ അവകാശങ്ങളെ സംബന്ധിച്ചും കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ചുമുള്ള ബോധവൽക്കരണ ക്ലാസ് പ്രമുഖ അഭിഭാഷക സിന്ധു അഷറഫ് നയിച്ചു. മഹിളാ സംഘം ജില്ലാ കമ്മിറ്റി അംഗം മോളി വർഗീസ് മഹിളാ സംഘം മണ്ഡലം സെക്രട്ടറി കിഷിദ ജോർജ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളായ ഇ കെ ശിവൻ എം പി ജോസഫ് സി എം ജോയ് എന്നിവർ സംസാരിച്ചു.

Check out our other content

Check out other tags:

Most Popular Articles