വിളംബര ജാഥ നടത്തി

Keralaവിളംബര ജാഥ നടത്തി

കോതമംഗലം മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂളൂം മാർ ബേസിൽ സ്പോർട്സ് അക്കാദമിയും സംയുക്തമായി നടത്തുന്ന ഫുട്ബോൾ മേളയ്ക്ക് ആരംഭം കുറിച്ചുകൊണ്ട് നഗര വീഥിയിലൂടെ വിളംബരജാഥ സംഘടിപ്പിച്ചു.

വയനാട് പ്രകൃതിദുരന്തത്തിൽ ദുരിതം പേറുന്ന വെള്ളാർമല സ്കൂളിന് പുതു ജീവൻ നൽകുകയാണ് ഫുട്ബോൾ മേളയുടെ ലക്ഷ്യം. കോഴിപ്പിള്ളി മുൻസിപ്പൽ പാർക്ക് ജംഗ്ഷനിൽ വച്ച് കോതമംഗലം എം എൽ എ ശ്രീ ആൻറണി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു.മുനിസിപ്പൽ ചെയർമാൻ ശ്രീ കെ കെ ടോമി മുഖ്യാതിഥി ആയിരുന്നു. സ്പോർട്സ് അക്കാദമി ചെയർമാൻ ബിനോയ് മണ്ണഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളി ,സ്കൂൾ ബോർഡ് അംഗങ്ങൾ , പ്രിൻസിപ്പാൾ റവ.ഫാ.പി ഒ പൗലോസ് , ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു വർഗീസ് കായികാധ്യാപിക ഷിബി മാത്യു , മാനേജിങ് ബോർഡ് മെമ്പർമാരായ കുര്യാക്കോസ് പുല്ലാന്ന്തിക്കാട്, മാത്യു കുന്നശ്ശേരി, ജോസ് ചുണ്ടേക്കാട്ട് കായിക താരങ്ങൾ എന്നിവർ പങ്കെടുത്തു.

Check out our other content

Check out other tags:

Most Popular Articles