എഐവൈഎഫ് 17-ാം ദേശീയ സമ്മേളനം തിരുപ്പതിയിൽ ആരംഭിച്ചു

Keralaഎഐവൈഎഫ് 17-ാം ദേശീയ സമ്മേളനം തിരുപ്പതിയിൽ ആരംഭിച്ചു
കേരളത്തിൽ നിന്നും പങ്കെടുത്ത സഖാക്കൾ

തിരുപ്പതി: ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷന്റെ 17-ാം ദേശീയ പ്രതിനിധി സമ്മേളനത്തിന് തിരുപ്പതിയിൽ കാനം രാജേന്ദ്രൻ നഗറിൽ തുടക്കമായി. സുപ്രീം കോടതി മുൻ ജസ്റ്റിസ് ജെ. ചെലമേശ്വർ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിന്റെ പതാക എഐവൈഎഫ് പ്രസിഡൻറ് സുഖ്ജിന്ദർ മഹേശരി ഉയർത്തി. സി.പി.ഐ. ദേശീയ സെക്രട്ടറി ഡോ. കെ. നാരായണ സ്വാഗതം പറഞ്ഞു. കിസാൻ സഭ ജനറൽ സെക്രട്ടറി ആർ. വെങ്കയ്യ, എൻ.എഫ്.ഐ.ഡബ്ല്യു ജനറൽ സെക്രട്ടറി നിഷ സിന്ധു, ബി.കെ.എം.യു. ജനറൽ സെക്രട്ടറി എൻ. പെരിയ സ്വാമി, എഐടിയുസി നേതാവ് ബി.വി. കൊണ്ടല റാവു, ഡിവൈഎഫ്‌ഐ പ്രസിഡൻറ് എ.എ. റഹിം എംപി, ആർവൈഎഫ് നേതാവ് സുന്ദർ രാജൻ, എഐവൈഎൽ നേതാവ് ജഗദീഷ് തുടങ്ങിയവരും സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

അനുശോചന പ്രമേയം ടി ടി ജിസ്മോൻ അവതരിപ്പിച്ചു. എൻ അരുൺ, സുഖ്‌ജിന്ദർ മഹേശരി, ഡോ. സയ്യിദ് വലിയുള്ള ഖാദിരി, റോഷൻകുമാർ സിൻഹ, ആർ ടി റഡേക്കർ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു

Check out our other content

Check out other tags:

Most Popular Articles