വേളാങ്കണ്ണിയിലേക്ക് തീർഥാടനത്തിനു പോയ നാല് മലയാളികള്‍ക്ക് തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം.
ഇവർ സഞ്ചരിച്ചിരുന്ന ഓമ്നിവാൻ, സർക്കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.തമിഴ്നാട്ടിലെ തിരുവാരൂരിന് സമീപം തിരുതുറൈപൂണ്ടിയിലായിരുന്നു അപകടം നടന്നത്. ഏഴുപേരായിരുന്നു ഓമ്നി വാനിലുണ്ടായിരുന്നത്. നാലുപേർക്ക് സംഭവസ്ഥലത്തുവെച്ചുതന്നെ ജീവൻ നഷ്ടമായെന്നാണ് വിവരം.ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.