25.4 C
Kerala
Monday, May 5, 2025

തമിഴ്നാട്ടില്‍ വാഹനാപകടം: നാല് മലയാളികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വേളാങ്കണ്ണിക്ക് പോയവരുടെ വാഹനം

വേളാങ്കണ്ണിയിലേക്ക് തീർഥാടനത്തിനു പോയ നാല് മലയാളികള്‍ക്ക് തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍...

പെരിയാർവാലി പുറമ്പോക്കിലെ ഭൂരഹിതർക്ക് പട്ടയം നൽകും: മന്ത്രി കെ. രാജൻ

മൂവാറ്റുപുഴ : പെരിയാർ വാലി പുറമ്പോക്കിൽ ദീർഘകാലമായി താമസിക്കുന്ന...

ഹൃദയാഘാതത്തിൽ മരിച്ച അബ്ദുൾ ജലാലിന്റെ കുടുംബത്തിന് പുതിയ വീട്; താക്കോൽദാനം മന്ത്രി കെ. രാജൻ നിർവഹിച്ചു

കിഴക്കമ്പലം: നെച്ചിക്കാട്ടുപറമ്പിൽ ഹൃദയാഘാതം മൂലം അന്തരിച്ച അബ്ദുൾ ജലാലിൻ്റെ...

ലഹരി ഉപയോഗവും അനാശാസ്യവും; സ്പാ കേന്ദ്രീകരിച്ച്‌ പരിശോധന ശക്തമാക്കാൻ പൊലീസ്

Keralaലഹരി ഉപയോഗവും അനാശാസ്യവും; സ്പാ കേന്ദ്രീകരിച്ച്‌ പരിശോധന ശക്തമാക്കാൻ പൊലീസ്

കൊച്ചി : ലഹരിയുപയോഗവും അനാശാസ്യവും വ്യാപകമാണെന്ന പരാതിയെ തുടർന്ന് സ്പാകളില്‍ പരിശോധന ശക്തമാക്കി. കൊച്ചി നഗരത്തിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവർത്തിക്കുന്ന സ്പാകളടക്കമുളള കേന്ദ്രങ്ങളിലാണ് നിയമ വിരുദ്ധ പ്രവർത്തനങ്ങള്‍ വ്യാപകമാണെന്ന പരാതിയുയർന്നത്.

ബുധനാഴ്ച വൈകിട്ട് വൈറ്റിലയിലെ സ്പായില്‍ പരിശോധനക്കെത്തിയ പൊലീസ് 11 സ്ത്രീകളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവിടെ സ്പായുടെ മറവില്‍ ലഹരിയുപയോഗം നടക്കുന്നുവെന്ന പരാതിയുയർന്നതോടെയാണ് ഡാൻസഫ് സംഘം പരിശോധനക്കെത്തിയത്. എന്നാല്‍ കണ്ടെത്തിയതാകട്ടെ വൻ അനാശാസ്യ കേന്ദ്രമായിരുന്നു.

നിയമ വിരുദ്ധ സ്പാകള്‍ നിരവധിനിയമ വിരുദ്ധമായി ഡസൻകണക്കിന് സ്പാകളാണ് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്നതെന്നാണ് പൊലീസുദ്യോഗസ്ഥർ പറയുന്നത്.നിയമപരമായ യാതൊരു പിൻബലവുമായാണ് ഇവകളുടെ പ്രവർത്തനം. വഴിയോരങ്ങളിലെ മതിലുകളിലും ഇലക്‌ട്രിക് പോസ്റ്റുകളിലും പോസ്റ്ററുകളും ബാനറുകളുമെല്ലാം സ്ഥാപിച്ചാണ് ഇവർ ഇടപാടുകാരെ തേടുന്നത്.

ഇതില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്ബറുകള്‍ വഴിയാണ് ഇടപാടുകള്‍ ഉറപ്പിക്കുന്നത്.സ്റ്റാർ ഹോട്ടലുകള്‍ മുതല്‍ സാദാ കെട്ടിടങ്ങളില്‍ വരെ മണിക്കൂറിന് തുക നിശ്ചയിച്ചാണ് ഇവരുടെ പ്രവർത്തനം.ലഹരിയുടെ ഹബ്ബായി സ്പാകള്‍ലഹരിക്കെതിരെ പൊലീസും എക്സൈസും പരിശോധന വ്യാപകമാക്കിയതോടെ സ്പാകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നാണ് പൊലീസ് വിലയിരുത്തല്‍. കൂണുപോലെ മുളച്ചുപൊന്തിയ ഇത്തരം സ്ഥാപനങ്ങളില്‍ പരിശോധനയുണ്ടാവില്ലെന്ന ധാരണയിലാണ് ലഹരിമാഫിയയുടെ നീക്കം.

ഇതേ കുറിച്ച്‌ സൂചന ലഭിച്ചതിനെ തുടർന്നാണ് നഗരത്തിലെ ചില സ്പാകള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. ഇതിൻറെ ഭാഗമായി വൈറ്റിലയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പ്രവർത്തിക്കുന്ന സ്പായില്‍ ലഹരി പരിശോധനക്കെത്തിയ ഡാൻസഫ് സംഘമാണ് അനാശാസ്യ കേന്ദ്രം കണ്ടെത്തിയത്.പരിശോധന ശക്തമാക്കാൻ ഉദ്യോഗസ്ഥർസ്പാകളിലെ നിയമ വിരുദ്ധ പ്രവൃത്തികള്‍ക്കെതിരെ നടപടികള്‍ കർക്കശമാക്കാനാണ് ഉദ്യോഗസ്ഥ തീരുമാനം. ഇതിൻറെ ഭാഗമായി നിയമവിരുദ്ധ കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കും. ഏതാനും ചില സ്ഥാപനങ്ങള്‍ ഇതിനോടകം തന്നെ നിരീക്ഷണത്തിലുണ്ടെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

ഇതേ സമയം പരിശോധനകളും തുടർ നടപടികളും പ്രഹസനമാകുന്നതാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് തുണയാകുന്നതെന്ന ആക്ഷേപവും ശക്തമാണ്. ചില പൊലീസുദ്യോഗസ്ഥർക്ക് തന്നെ ഇത്തരം സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

Check out our other content

Check out other tags:

Most Popular Articles