ദുബായിലെ എ വൺ റൈസ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്യുന്നതിന്റെ പേരിൽ വിസ തട്ടിപ്പിലൂടെ കോടികൾ തട്ടിയെന്ന പരാതിയിൽ ബി.ജെ.പി. ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് മനോജ് മനക്കേക്കരക്കും കൊല്ലം സ്വദേശിനി സിനി എന്ന നന്ദനവർമയ്ക്കുമെതിരെ കുന്നത്തുനാട് പൊലീസ് കേസ് എടുത്തു.വെമ്പിള്ളി മലയാരിപ്പറമ്പിൽ സ്വദേശി രഞ്ജിത് കൃഷ്ണന്റെ പരാതിയിലാണ് നടപടി. ഒട്ടനവധി പേർക്ക് 75,000 മുതൽ 2 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടതായും, പലരും ബി.ജെ.പി പ്രവർത്തകരായതിനാൽ പരാതികൾ ഒതുക്കാൻ ശ്രമം നടന്നതായും ആരോപണമുണ്ട്.പരാതിക്കാരൻ നൽകിയ പണം സിനിയുടെ കനറാ ബാങ്ക് അക്കൗണ്ടിലേക്കാണ് തിരിച്ചതെന്നാണ് വിവരം. മറ്റ് ആളുകളും മൊഴി നൽകാൻ തയ്യാറെടുക്കുന്നുണ്ട്.