റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനു പിന്നാലെ 3 ബാങ്കുകൾ സേവിങ്സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് 0.25% കുറച്ചു. എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് എന്നിവയ്ക്കു പിന്നാലെ ഐസിഐസിഐ ബാങ്കും പലിശ കുറച്ചു.
3 ബാങ്കുകളിലും ഇനി മുതൽ 50 ലക്ഷം രൂപയ്ക്ക് താഴെയുള്ള സേവിങ്സ് അക്കൗണ്ട് നിക്ഷേപങ്ങൾക്ക് 2.75 ശതമാനവും 50 ലക്ഷത്തിനു മുകളിൽ 3.25 ശതമാനവുമായിരിക്കും പലിശ.