ചെന്നൈ: ഇന്ത്യയിലെ ‘ആൻജിയോപ്ലാസ്റ്റിയുടെ പിതാവ്’ എന്നറിയപ്പെടുന്ന പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധൻ ഡോ. മാത്യു സാമുവൽ കളരിക്കൽ (77) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഡോ. മാത്യുവാണ് 1986-ൽ ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആൻജിയോപ്ലാസ്റ്റി നടത്തിയത്. 1948-ൽ കോട്ടയത്താണ് അദ്ദേഹത്തിൻറെ ജനനം.

കോട്ടയം മെഡിക്കൽ കോളേജിലെ എംബിബിഎസ് പഠനത്തിനു ശേഷം ചെന്നൈയിൽനിന്ന് ഉപരിപഠനം പൂർത്തിയാക്കി. തുടർന്ന് സ്കോളർഷിപ്പ് നേടി സ്വിറ്റ്സർലൻഡിലെത്തി. ഇന്റർവെൻഷണൽ കാർഡിയോളജിയുടെ പിതാവ് എന്നറിയപ്പെട്ടിരുന്ന ഡോ. ആൻഡ്രിയാസ് ഗ്രുവൻസിക്കിന്റെ കീഴിലായിരുന്നു അവിടെ മാത്യുവിൻറെ പഠനം. ശേഷം തുടർപഠനങ്ങൾക്കായി ആൻഡ്രിയാസ് ഗ്രുവൻസിക്കിനൊപ്പം അമേരിക്കയിലേക്ക് ചേക്കേറി. 1985-ലാണ് മാത്യു ഇന്ത്യയിലേക്ക് മടങ്ങുന്നത്. ആൻജിയോപ്ലാസ്റ്റി മേഖലയിൽ ഇന്ത്യ യു.എസിനും യൂറോപ്പിനും 10 വർഷം പിന്നിൽ സഞ്ചരിച്ചിരുന്ന കാലത്താണ് ഇന്ത്യയിലേക്ക് മടങ്ങാൻ താൻ തീരുമാനിച്ചതെന്ന് പിൽക്കാലത്ത് മാത്യു പറഞ്ഞിട്ടുണ്ട്.
ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാകാനുള്ള വലുപ്പം ഇന്ത്യക്കാരുടെ കൊറോണറി ആർട്ടറിക്കില്ല എന്ന വിശ്വാസമായിരുന്നു അക്കാലത്ത് ആരോഗ്യവിദഗ്ധർ സൂക്ഷിച്ചിരുന്നതെന്ന് 1997-ൽദ ഹിന്ദുവിന്റെഫ്രണ്ട്ലൈൻ മാസികയ്ക്ക് നൽക…
1986-ൽ 18 രോഗികളിലും അടുത്ത വർഷം 150 രോഗികളിലും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ആൻജിയോപ്ലാസ്റ്റി നടന്നു. ബൈപ്പാസ് ശസ്ത്രക്രിയ മാത്രം പ്രചാരത്തിലുണ്ടായിരുന്ന കാലത്താണ് ഹൃദ്രോഗികൾക്ക് ആശ്വസമായി പുതിയ ചികിത്സാ രീതിയുമായി മാത്യു കളരിക്കൽ ഇന്ത്യയിലേക്കെത്തുന്നത്. തുടർന്ന് രാജ്യത്തെ പല ഭാഗങ്ങളിലും ഏഷ്യ- പസഫിക് മേഖലയിലെ വിവിധ രാജ്യങ്ങളിലും ആൻജിയോപ്ലാസ്റ്റിയുടെ പ്രചാരണത്തിൽ പ്രധാന പങ്കുവഹിച്ചു. 2000-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.