കരുനാഗപ്പള്ളി | രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വീട്ടിൽ കഞ്ചാവ് കൃഷി ചെയ്‌തിരുന്ന 32 കാരൻ പിടിയിൽ. അയണിവേലികുളങ്ങര സ്വദേശി മുഹമ്മദ് മുഹ്സിൻ ആണ് അറസ്റ്റിലായത്.
വീട്ടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ് ചെടിച്ചട്ടികളിൽ 21 കഞ്ചാവുചെടികൾ വളർത്തിയിരുന്നത്. കൂടാതെ 5 ഗ്രാം കഞ്ചാവും ആംപ്യൂളുകളും പരിശോധനയിൽ കണ്ടെത്തി.

പരിശോധന കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു. അസിസ്റ്റന്റ് ഇൻസ്പെക്ടർ അജിത് കുമാർ എ, പ്രിവന്റീവ് ഓഫീസർ അനിൽകുമാർ എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അൻഷാദ് എസ്, അഖിൽ ആർ, സഫേഴ്സൺ എസ്, വനിതാ ഉദ്യോഗസ്ഥ ജയലക്ഷ്‌മി എസ്, ഡ്രൈവർ മൻസൂർ പി.എം എന്നിവരും സംഘത്തിൽ ഉൾപ്പെട്ടിരുന്നു.

യുവാവിനെതിരെ കഞ്ചാവ് കൃഷി, കൈവശം വച്ചിരിപ്പ്, ലഹരി നിയമലംഘനം എന്നിവയുടെ ഭാഗമായി നിയമനടപടികൾ സ്വീകരിച്ചതായി എക്സൈസ് അറിയിച്ചു.
