ഗതാഗത കമ്മീഷണറുടെ നിർദേശവുമായി സുപ്രധാന ഉത്തരവ്
തിരുവനന്തപുരം | ഓടുന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നുവെന്ന കാരണത്താൽ പിഴ ചുമത്തുന്നത് ഇനി അനുമതിയില്ലാത്ത നടപടിയാവും. ഇത്തരം നടപടികൾക്കെതിരെ കർശന നിർദേശവുമായി ഗതാഗത കമ്മീഷണർ.

പൊതുജനങ്ങൾക്ക് അമിത ബുദ്ധിമുട്ടും വകുപ്പിന്റെ പ്രതിഷ്ഠക്കും തകരാറുണ്ടാകുന്നതും ഉണ്ടാകാതിരിക്കാനാണ് പുതിയ നിർദ്ദേശങ്ങൾ. ഫോട്ടോ എടുത്ത് സർട്ടിഫിക്കറ്റ് ഇല്ലെന്ന് പറയുന്നത് നിയമവിരുദ്ധമാണ് എന്നും അത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

