കരുനാഗപ്പള്ളിയില്‍ കൂട്ട ആത്മഹത്യ; അമ്മയ്ക്കു പിന്നാലെ മക്കളും മരണത്തിന് കീഴടങ്ങി

Keralaകരുനാഗപ്പള്ളിയില്‍ കൂട്ട ആത്മഹത്യ; അമ്മയ്ക്കു പിന്നാലെ മക്കളും മരണത്തിന് കീഴടങ്ങി

കൊല്ലം: കരുനാഗപ്പള്ളിയില്‍ അമ്മ തീ കൊളുത്തി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പെണ്‍മക്കളും മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്കുണ്ടായ ദാരുണ സംഭവത്തില്‍ ആത്മിക (ആറ്) അനാമിക (ഒന്നര) എന്നിവരാണ് മരിച്ചത്.

കുട്ടികളുടെ അമ്മ താര ചൊവ്വാഴ്ച വൈകുന്നേരം മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മക്കളും മരണത്തിന് കീഴടങ്ങിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരയും മക്കളും മരിച്ചത്. മൂന്നുപേരുടെയും മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വിദേശത്തുള്ള താരയുടെ ഭർത്താവ് ഇന്ന് രാത്രി നാട്ടിലെത്താനിരിക്കെയാണ് കൂട്ട ആത്മഹത്യ. താരയും മക്കളും ജീവനൊടുക്കിയതിന്‍റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.

Check out our other content

Check out other tags:

Most Popular Articles