കോഴിക്കോട് നഗരത്തിലേക്കു വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. കാസർകോട് ബദിയടുക്ക സ്വദേശികളായ കോമ്പ്രജ ഹൗസിൽ ശ്രീജിത്ത് ജി.സി (30), ഉള്ളോടി ഹൗസിൽ കൃതി ഗുരുകെ (32), ഫാത്തിമ മൻസിൽ മുഹമ്മദ് അഷ്റഫ് (37), എന്നിവരെയാണ് കോഴിക്കോട് സിറ്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേവായൂർ പൊലീസും ചേർന്നു പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനിൽനിന്നു വിൽപനയ്ക്കായി കൊണ്ടു വന്ന 20 കിലോയോളം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. മലാപ്പറമ്പ് ജംക്ഷനിൽ വച്ച് വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചതോടെയാണ് സീറ്റിനടിയിൽ ഒളിപ്പിച്ച രീതിയിൽ കഞ്ചാവ് കണ്ടെടുത്തത്.