കൊച്ചി | ഏപ്രിൽ 13, 2025:
യേശുക്രിസ്തുവിന്റെ ജെരുസലേം പ്രവേശനം ഓർത്തുകൊണ്ട് ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഓശാന ഞായർ ആചരിച്ചു. വിശുദ്ധവാരത്തിന് തുടക്കം കുറിക്കുന്ന ഈ ദിവസത്തിൽ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും കുരുത്തോല പ്രദക്ഷിണവും നടന്നു.
പുലർച്ചെ മുതൽ തന്നെ വിശ്വാസികൾ കുരുത്തോലകൾ കൈവച്ച് പ്രദക്ഷിണത്തിൽ പങ്കെടുത്തു. തുടർന്ന് വിശുദ്ധ കുർബാനയും അനുഗ്രഹപ്രാർത്ഥനകളും നടത്തി.

യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് ജോസഫ് ബാവാ മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന ഓശാന ശുശ്രൂഷയിൽ

കുന്നക്കുരുടി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ഓശാന പെരുന്നാളിന്റെ ശുശ്രൂഷകൾ ഇടവക വികാരി ബഹു: പോൾ ആയത്ത് കുടി കശീശ്ശായുടെ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.
primenewsage.com

