സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച പെട്രാള്‍ പമ്ബുകള്‍ അടച്ചിടും

Keralaസംസ്ഥാന വ്യാപകമായി തിങ്കളാഴ്ച പെട്രാള്‍ പമ്ബുകള്‍ അടച്ചിടും

സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്ബുകള്‍ തിങ്കള്‍ രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ (13-01-2024) അടച്ചിടും.

പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം. പെട്രോളിയം ഡീലേഴ്‌സ് നേതാക്കളെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. കോഴിക്കോട് എച്ച്‌പിസിഎല്‍ ഓഫീസില്‍ ചര്‍ച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ നേതാക്കളെ ടാങ്കര്‍ ലോറി ഡ്രൈവേഴ്‌സ് യൂണിയന്‍ നേതാക്കള്‍ കയ്യേറ്റം ചെയ്‌തെന്നാണ് ആരോപണം.

പമ്ബുകളില്‍ ഇന്ധനവുമായി എത്തുന്ന ലോറി ഡ്രൈവര്‍മാര്‍ക്ക് ‘ചായ പൈസ’ എന്ന പേരില്‍ 300 രൂപ വരെ നല്‍കാറുണ്ട്. ഈ തുകയില്‍ വര്‍ദ്ധന വേണമെന്നായിരുന്നു ഡ്രൈവര്‍മാരുടെ ആവശ്യം. ആവശ്യം ഡീലര്‍മാര്‍ അംഗീകരിച്ചില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട് എലത്തൂരില്‍ ചര്‍ച്ച നടന്നു. ഈ യോഗത്തില്‍ വച്ച്‌ ഡീലര്‍മാരെ ഡ്രൈവര്‍മാര്‍ കയ്യേറ്റം ചെയ്‌തെന്നാണ് ആരോപണം.

എന്നാല്‍ കയ്യേറ്റം ചെയ്‌തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ‘ചായ പൈസ’ ഏകീകരിക്കണം എന്നാണ് ആവശ്യപ്പെട്ടതെന്നും അവര്‍ പറയുന്നു.

Check out our other content

Check out other tags:

Most Popular Articles