30.8 C
Kerala
Saturday, April 26, 2025

വലിയ ഇടയന് വിട; ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി....

ഫ്രിഡ്ജില്‍ കണ്ട തലയോട്ടിയും അസ്ഥികൂടവും പഠനാവശ്യത്തിന് ഉപയോഗിച്ചതാണെന്ന് വീട്ടുടമയായ ഡോക്ടര്‍; ദുരൂഹത തുടരുന്നു

Keralaഫ്രിഡ്ജില്‍ കണ്ട തലയോട്ടിയും അസ്ഥികൂടവും പഠനാവശ്യത്തിന് ഉപയോഗിച്ചതാണെന്ന് വീട്ടുടമയായ ഡോക്ടര്‍; ദുരൂഹത തുടരുന്നു

ചോറ്റാനിക്കരയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു.

ഫോറൻസിക് പരിശോധന ഫലം കാക്കുകയാണ് അന്വേഷണസംഘം. തലയോട്ടിയും അസ്ഥികളും പഠനാവശ്യത്തിന് ഉപയോഗിച്ചതാണെന്നാണ് വീട്ടുടമയായ ഡോക്ടറുടെ മൊഴി.

25 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ കവറിനുള്ളിലാക്കിയ നിലയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. വീട്ടുടമയും കൊച്ചിയിലെ പ്രമുഖ സൈക്യാട്രിസ്റ്റുമായ ഡോക്ടർ ഫിലിപ്പ് ജോണ്‍ പൊലീസിന് നല്‍കിയ മൊഴി അസ്ഥികൂടം വൈദ്യപഠനത്തിനായി ഉപയോഗിച്ചെന്നാണ്.

എന്നാല്‍ അസ്ഥിക്കൂടം ഫ്രിഡ്ജില്‍ ഉപേക്ഷിച്ചത്‌ എന്തിന്, എവിടെ നിന്ന് ലഭിച്ചു, പുരുഷന്റെതാണോ സ്ത്രീയുടെതാണോ, എത്ര വർഷത്തെ പഴക്കമുണ്ട് ഈ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം കണ്ടത്തെണ്ടതുണ്ട്. അടഞ്ഞുകിടക്കുന്ന വീട്ടില്‍ അസ്വാഭാവികമായി ഒന്നും കണ്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

നട്ടെല്ല് അടക്കമുള്ള അസ്ഥികള്‍ കോർത്ത് ഇട്ട രീതിയിലായിരുന്നു. ഫോറൻസിക് പരിശോധന ഫലം ലഭിച്ച ശേഷം തുടർനടപടികളുമായി മുന്നോട്ട് പോകാനാണ് ചോറ്റാനിക്കര പൊലീസിന്റെ തീരുമാനം.

Check out our other content

Check out other tags:

Most Popular Articles