എറണാകുളം: സ്കൂൾ കായികമേളയിൽ ഫലപ്രഖ്യാപനത്തിലെ അവ്യക്തതക്കെതിരെ നടത്തിയ പ്രതിഷേധത്തിന് നൽകിയ വിലക്ക് പിൻവലിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
വിദ്യാർത്ഥികളുടെ കായികഭാവിയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനം തിരുത്തുമെന്ന് മന്ത്രിയുടെ ഉറപ്പ്. വിലക്ക് നീക്കിക്കൊണ്ട് വിദ്യാഭ്യാസ വകുപ്പ് നടപടി കൈക്കൊള്ളും.