ചൈനയില്‍ എച്ച്‌എംപിവി വൈറസിന്റെ വ്യാപനം സംബന്ധിച്ചുള്ള വാർത്തകള്‍ പുറത്തുവരുന്നതിനിടെ സംസ്ഥാനത്തും ജാഗ്രത ശക്തമാക്കി.
സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തുന്നതായും ഗർഭിണികള്‍ പ്രായമുള്ളവർ ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്‌ക് ധരിക്കുന്നത് അഭികാമ്യമായിരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.