ചുമ, ജലദോഷം, പനി, തുമ്മല്‍; ശ്വാസകോശ രോഗവുമായി ആയിരങ്ങള്‍ ആശുപത്രിയില്‍, ചൈന വൈറസ് എച്ച്‌എംപി ആശങ്കയില്‍ ലോകം

Keralaചുമ, ജലദോഷം, പനി, തുമ്മല്‍; ശ്വാസകോശ രോഗവുമായി ആയിരങ്ങള്‍ ആശുപത്രിയില്‍, ചൈന വൈറസ് എച്ച്‌എംപി ആശങ്കയില്‍ ലോകം

ലോകത്തിന് ആശങ്കയായി ചൈനയില്‍ എച്ച്‌ എംപി വൈറസ് പടരുന്നു. ശ്വാസകോശ രോഗവുമായി ആയിരങ്ങള്‍ ആശുപത്രിയിലായി. എന്നാല്‍ രോഗപ്പകർച്ചയുടെ വിശദംശങ്ങള്‍ ചൈന പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.കൊവിഡ് മഹാമാരിക്ക് അഞ്ച് വർഷമാകുമ്ബോഴാണ് ചൈനയില്‍ വീണ്ടും മറ്റൊരു വൈറസ് പകർച്ചയുണ്ടാകുന്നത്. എച്ച്‌എംപിവി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസ് ആയിരങ്ങളെ ബാധിച്ചതായാണ് റിപ്പോർട്ടുകള്‍. രോഗികളാല്‍ നിറഞ്ഞ ആശുപത്രികളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. എന്നാല്‍ ചൈനീസ് ഭരണകൂടം ഇതുവരെ രോഗബാധ സമ്മതിച്ചിട്ടില്ല. കൊവിഡ് ബാധ രൂക്ഷമായ കാലത്ത് പോലും അത് അന്താരാഷ്ട്ര സമൂഹത്തെ അറിയിക്കാത്തതിന്റെ പേരില്‍ പഴി കേട്ട രാജ്യമാണ് ചൈന. ചില മേഖലകളില്‍ ചൈന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.കുട്ടികളെയും പ്രായമുള്ളവരെയുമാണ് വൈറസ് കാര്യമായി ബാധിച്ചത്. ചുമ, ജലദോഷം, പനി, തുമ്മല്‍ എന്നിവയാണ് എച്ച്‌ എം പിവി ലക്ഷണങ്ങള്‍. 2001 മുതല്‍ ഈ വൈറസ് പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട് എങ്കിലും ഇത്ര വ്യാപകമായി പടർന്നുപിടിച്ചിട്ടില്ല. എച്ച്‌എംപിവിക്ക് പ്രത്യേക മരുന്നോ വാക്സീനോ ലഭ്യമല്ല. ലക്ഷണങ്ങള്‍ അനുസരിച്ചുള്ള ചികിത്സ മാത്രം ആണ് നല്‍കുക. ആരോഗ്യമുള്ള ഭൂരിപക്ഷം പേരിലും രോഗം സ്വയം ശമിക്കുമെങ്കിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ മരണ കാരണമാകാം. ചൈനയില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ തന്നെ ലോകാരോഗ്യ സംഘടനാ ഇതുവരെ ജാഗ്രതാ നിർദേശമൊന്നും പുറപ്പെടുവിച്ചിട്ടില്ല.

ഇന്ത്യയില്‍ ഇപ്പോള്‍ ആശങ്കയുടെ കാര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ എച്ച്‌എംപിവി റിപ്പോർട്ട് ചെയ്തിട്ടില്ല. ചൈനയില്‍ രോഗം പടരുന്നുവെന്ന റിപ്പോർട്ടുകള്‍ ഇന്ത്യ സൂക്ഷമമായി നിരീക്ഷിക്കുകയാണ്. ഇന്ത്യയില്‍ എവിടെയും എവിടെയും ശ്വാസകോശ അണുബാധ വലിയ അളവില്‍ പെരുകുന്നതായി കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

Check out our other content

Check out other tags:

Most Popular Articles