30.8 C
Kerala
Saturday, April 26, 2025

വലിയ ഇടയന് വിട; ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി....

‘മേളകളില്‍ കുട്ടികളെയിറക്കി പ്രതിഷേധിച്ചാല്‍ സ്കൂളുകളെ വിലക്കും’

Kerala'മേളകളില്‍ കുട്ടികളെയിറക്കി പ്രതിഷേധിച്ചാല്‍ സ്കൂളുകളെ വിലക്കും'

കുട്ടികള്‍ക്ക് പിന്തുണകൊടുക്കുന്ന അധ്യാപകർക്കെതിരേയും നടപടിയുണ്ടാകും. അടുത്തവർഷംമുതല്‍ സംഘടിപ്പിക്കുന്ന കലാ-കായിക മേളകള്‍മുതല്‍ പ്രതിഷേധക്കാർക്കുനേരേ നടപടിയെടുക്കാനാണ് ആലോചന.എറണാകുളത്തുനടന്ന സംസ്ഥാന സ്കൂള്‍കായികമേളയുടെ സമാപനച്ചടങ്ങില്‍ വിദ്യാർഥികളും അധ്യാപകരും പരസ്യപ്രതിഷേധവുമായെത്തിയ സംഭവത്തില്‍ മലപ്പുറം തിരുനാവായ നാവാമുകന്ദ, എറണാകുളം കോതമംഗലം മാർബേസില്‍ എന്നീ സ്കൂളുകളെ അടുത്തവർഷത്തെ കായികമേളയില്‍നിന്ന് വിലക്കാനും സർക്കാർ തീരുമാനിച്ചു.

നാവാമുകന്ദ സ്കൂളിലെ കായികാധ്യാപകരായ ഗിരീഷ്, മുഹമ്മദ് ഹർഷദ്, മലയാളം അധ്യാപകനായ പ്രവീണ്‍ പടയമ്ബത്ത്, എറണാകളും മാർബേസില്‍ സ്കൂളിലെ കായികാധ്യാപകരായ ഷിബി മാത്യു, മധു എന്നിവർക്കുനേരേ വകുപ്പുതല നടപടിയെടുക്കാനും ഉത്തരവായി. പ്രതിഷേധത്തെക്കുറിച്ച്‌ അന്വേഷിച്ച കമ്മിറ്റിയുടെ ശുപാർശകള്‍ പരിഗണിച്ചാണ് നടപടി. ആക്ഷേപമുള്ളവർ മാനുവല്‍പ്രകാരം പരാതിനല്‍കണം. കുട്ടികളെ പ്രതിഷേധിക്കുന്നതില്‍നിന്ന് തടയേണ്ടത് അധ്യാപകരാണെന്നും ഉത്തരവില്‍ പറയുന്നു. തർക്കങ്ങളൊഴിവാക്കാൻ മത്സരത്തിന്റെയുംഫലപ്രഖ്യാപനത്തിന്റെയും നിയമാവലി ബന്ധപ്പെട്ടവർക്ക് നല്‍കണമെന്നുള്ള നിർദേശവും സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

മുന്നറിയിപ്പ് കലോത്സവത്തിനു മുൻപ്

സംസ്ഥാന സ്കൂള്‍ കലോത്സവം തുടങ്ങുന്നതിനു തൊട്ടുമുൻപായാണ് പരസ്യപ്രതിഷേധങ്ങള്‍ക്കെതിരേ കടുത്ത നടപടിയുമായി സർക്കാർ രംഗത്തെത്തുന്നത്. ജില്ലാകലോത്സവങ്ങളില്‍ പലയിടത്തും പരസ്യപ്രതിഷേധങ്ങളുണ്ടായതും തീരുമാനത്തിന് കാരണമായി. എറണാകുളത്ത് ഒളിമ്ബിക്സ് മാതൃകയില്‍ സർക്കാർ സംഘടിപ്പിച്ച സ്കൂള്‍ കായികമേളയുടെ സമാപനച്ചടങ്ങ് പ്രതിഷേധത്തില്‍ മുങ്ങിയതിനെതിരേ വേദിയില്‍വെച്ചുതന്നെ വിദ്യാഭ്യാസമന്ത്രി രംഗത്തെത്തിയിരുന്നു.

Check out our other content

Check out other tags:

Most Popular Articles