ഇതോടെ ഇന്ത്യയിലെ മുഴുവൻ ഉപയോക്താക്കള്‍ക്കും യുപിഐ സേവനം നല്കാൻ പ്ലാറ്റ്ഫോമിന് അനുമതി ലഭിക്കുന്നു.അൻപതു കോടിയിലധികം വാട്സ്ആപ്പ് ഉപയോക്താക്കളുള്ള ഇന്ത്യയില്‍, നിലവില്‍ പത്ത് കോടി ഉപയോക്താക്കള്‍ക്ക് മാത്രമാണ് വാട്സ്ആപ്പ് പേ ലഭ്യമാകുന്നത്. എല്ലാ ഉപയോക്താക്കളിലേക്കും വാട്സ്ആപ്പ് പേ എത്തുന്നതോടെ ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ മറ്റു യുപിഐ സേവനങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയരുന്നത്.മറ്റു യുപിഐ സേവനങ്ങളോട് സമാനമായി, റെഗുലേറ്ററി ചട്ടങ്ങളും നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങളും ബാധകമായ സർക്കുലറുകളും വാട്സ്ആപ്പ് പേയും പാലിക്കേണ്ടതുണ്ടെന്ന് പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ വ്യക്തമാക്കി.
വാട്സ്ആപ്പ് പേ എങ്ങനെ സജീകരിക്കാം
- വാട്സ്ആപ്പ് തുറക്കുകമുകളില് വലത് ഭാഗത്തെ മൂന്ന് ഡോട്ടുകളില്‍ ടാപ്പുചെയ്യ്ത് സെറ്റിങ്സിലേക്ക് പ്രവേശിക്കുക. ഐഫോണുകളില്‍ വലത് ടാബില്‍ സെറ്റിങ്സ് തിരഞ്ഞെടുക്കുകസെറ്റിങ്സ് മെനുവില്‍ പേയ്മെന്റ്സില്‍ ടാപ്പു ചെയ്യുക’Add Payment Method’ തിരഞ്ഞെടുത്ത് ബാങ്ക് തിരഞ്ഞെടുക്കുകഫോണ് നമ്ബർ സ്ഥിരീകരിക്കുകനിർദേശങ്ങള് പിന്തുടർന്ന് യുപിഐ ഐഡി സൃഷ്ടിക്കുക. നിലവില്‍ യുപിഐ ഐഡി ഉള്ളവർക്ക് ഇത് നേരിട്ട് ലിങ്ക് ചെയ്യാംബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് ലിങ്ക് ചെയ്യുക. ശേഷം ‘done’ അമർത്തി സജ്ജീകരണം പൂർത്തിയാക്കാം
