കലൂരില്‍ നടത്തിയ നൃത്തപരിപാടി ; പണം ഇടപാടില്‍ കേസെടുത്ത്‌ പോലീസ്

Entertainmentകലൂരില്‍ നടത്തിയ നൃത്തപരിപാടി ; പണം ഇടപാടില്‍ കേസെടുത്ത്‌ പോലീസ്

കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിലെ പണം ഇടപാടില്‍ പാലാരിവട്ടം പോലീസ് കേസെടുത്തു. BNS 316 (2),318(4),3 (5) എന്നിവകുപ്പുളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മൃദംഗ വിഷൻ എം ഡി നിഗോഷ് കുമാർ, സിഇഒ ഷെമീർ അബ്ദുള്‍ റഹിം, പൂർണ്ണിമ, നിഗോഷിൻ്റെ ഭാര്യ എന്നിവരാണ് പ്രതികള്‍.

നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്റെയും ഓസ്കർ ഇവന്റ്സിന്റെയും ഉടമകളോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നാണ് നിർദേശം. സംഘാടകർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.

അതേസമയം നൃത്ത പരിപാടിയുടെ സാമ്ബത്തിക സ്രോതസ്സുകള്‍ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. കുട്ടികളില്‍ നിന്ന് രജിസ്ട്രേഷന് മാത്രമായി സംഘാടകർ ഈടാക്കിയത് ആയിരത്തോളം രൂപയാണ്. അത് കൂടാതെ ബുക്ക് മൈ ഷോയിലടക്കം ടിക്കറ്റുകള്‍ വിറ്റിരുന്നു. കേസിലെ രണ്ടാം പ്രതിയായ ഷമീർ അബ്ദുള്‍ കരീം,നാലാം പ്രതി കൃഷ്ണകുമാർ അഞ്ചാം പ്രതി ബെന്നി എന്നിവർക്ക് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.

Check out our other content

Check out other tags:

Most Popular Articles