മണ്ഡലകാലതീർത്ഥാടനത്തിന് വ്യാഴാഴ്ച സമാപനം. മണ്ഡലപൂജ ദിവസമായ വ്യാഴാഴ്ച രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടക്കും.
മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. പമ്ബയില്‍ നിന്ന് പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര ആറു മണിയോടെ സന്നിധാനത്ത് എത്തിച്ചേർന്നു. സോപാനത്തെത്തുന്ന തങ്ക അങ്കി തന്ത്രിയും മേല്‍ശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാർത്തി. ഇതിന് പിന്നാലെ ദീപാരാധന നടന്നു. ദീപാരാധന കഴിഞ്ഞശേഷം ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിച്ചു.