25.8 C
Kerala
Saturday, April 26, 2025

വലിയ ഇടയന് വിട; ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി....

യാക്കോബായ സഭക്ക് പുതിയ നാഥൻ : ജോസഫ് മാർ ഗ്രിഗോറിയോസ് കതോലിക്ക ബാവായായി തെരഞ്ഞെടുക്കപ്പെട്ടു

Keralaയാക്കോബായ സഭക്ക് പുതിയ നാഥൻ : ജോസഫ് മാർ ഗ്രിഗോറിയോസ് കതോലിക്ക ബാവായായി തെരഞ്ഞെടുക്കപ്പെട്ടു

കോലഞ്ചേരി: യാക്കോബായ സഭയുടെ കാതോലിക്കയായി ജോസഫ് മാർ ഗ്രിഗോറിയോസിനെ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ പ്രഖ്യാപിച്ചു. നിലവിൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയാണ് ബിഷപ്പ് ജോസപ് മാർ ഗ്രീഗോറിയോസ്. സ്ഥാനാരോഹണ ചടങ്ങുകൾ പിന്നീട് നടക്കും.

മുളന്തുരുത്തി സ്രാമ്പിക്കൽ പള്ളിത്തട്ട ഗീവർഗീസ്-സാറാമ്മ ദമ്പതികളുടെ ഇളയ മകനായി 1960 നവംബർ 10നാണ് ജന നം. 1984 മാർച്ച് 25ന് വൈദികനായി. 1994 ജനുവരി 16 ന് മെത്രാഭിഷിക്തനായി. യൂണിവേഴ്സിറ്റി ഓഫ് ഡബ്ലിനിൽ നിന്ന് ദൈവശാസ്ത്ര പഠനത്തിൽ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്. സഭാ സുന്നഹദോസ് സെക്രട്ടറിയായിരുന്നു. 2019ലാണ് മെത്രാപ്പൊലിത്തൻ ട്രസ്റ്റിയായി ചുമതലയേറ്റത്. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ വിൽ പത്രത്തിൽ തന്റെ പിൻഗാമിയായി ജോസഫ് മാർ ഗ്രിഗോ റിയോസ് മെത്രാപ്പൊലീത്തയെ പ്രഖ്യാപിച്ചിരുന്നു.

മലങ്കരയിലെ ഇരുസഭകളും ചർച്ച നടത്തി സഭാകാർക്കം പരിഹരിക്കണമെന്ന് പാത്രിയർക്കീസ് ബാവാ നിർദേശിച്ചു. സഭാതർക്കം പരിഹരിക്കുന്നതിന് സർക്കാരും ഇതര ക്രൈസ്‌തവ സഭാമേലധ്യക്ഷന്മാരും നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ മാനിക്കുന്നു. തർക്ക പരിഹാര ചർച്ചകൾക്കായി നേരത്തെ എപ്പിസ്കോപ്പൽ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ആ കമ്മിറ്റി എപ്പോഴും ചർച്ചകൾക്കു തയ്യാറാണ്. കോടതി വ്യവഹാരത്തിലൂടെ വിശ്വാസപരമായ കാര്യങ്ങൾക്കു പരിഹാരംകണ്ട ത്താനാകില്ലെന്നും ബാവാ ഓർമ്മിപ്പിച്ചു.

Check out our other content

Check out other tags:

Most Popular Articles