സംവാദങ്ങളെ സംഗീ തം പോലെ ആസ്വദിച്ച നേതാവാ യിരുന്നു കാനം രാജേന്ദ്രനെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ സി പി ഐ എറണാകുളം ജില്ലാ കൗൺസിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാ ടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാനം ചില വിഷയങ്ങളിൽ മണിക്കൂറുകൾ തർക്കത്തിലേർ പ്പെടും. അതോടെ ആ തർക്ക ത്തിൽ ഏർപ്പെട്ടവരുമായുള്ള ബന്ധങ്ങൾ ഇല്ലാതാവുമെന്ന് കേൾവിക്കാർ കരുതും. എന്നാൽ
പിറ്റേന്ന് കൂടുതൽ അടുപ്പത്തോടെയാകും കാനം അവരോട് ഇടപെടുന്നത്. സംവാദങ്ങൾ പാർട്ടിയുടെ കെട്ടുറപ്പ് വർധിപ്പിക്കുമെന്ന വിശ്വാസക്കാരനായിരുന്നു കാനം.
ചെറിയ പ്രായത്തിൽ സംസ്ഥാ നത്ത് പാർട്ടിയുടെ ഉന്നത സമി തിയിൽ എത്തിയ കാനം വി ദ്യാർത്ഥി പ്രസ്ഥാനം മുതൽ പാർ ട്ടി സെക്രട്ടറി ആയിരിക്കുമ്പോൾ വരെ അതേ ആർജവവും ഊർജവും കാഴ്ച വെച്ചിരുന്നു. ഒന്നാം ചരമ വാർഷിക ദിനത്തിലും സോ ഷ്യൽ മീഡിയയിൽ നിറഞ്ഞ സാധാരണക്കാരുടെ ചിത്രങ്ങൾ കാനത്തിൻ്റെ സമൂഹ ഇടപെട
ലിന് നേർസാക്ഷ്യമായി മാറി. എം എൻ സ്മാരകത്തിൽ നിന്ന് മടങ്ങുമ്പോൾ കാത്തുനിൽക്കുന്ന അവസാന സന്ദർശകന്റെ ആവ ശ്യത്തിന് കൂടി മുഖം നല്കിയിട്ടേ കാനം മടങ്ങുമായിരുന്നുള്ളു. അസുഖബാധിതനായിട്ടും ഇതിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ല.
മരണത്തിന്റെ തലേന്ന് താന ടക്കമുള്ള മന്ത്രിമാരുമായി ഒന്നര മണിക്കൂർ ചർച്ച നടത്തിയപ്പേ ാൾ സി അച്യുതമേനോൻ്റെ പ്രതിമ സ്ഥാപിക്കാനുള്ള സ്ഥല ത്തിന്റെ ലേ ഔട്ട് കിട്ടിയിട്ടില്ല നാളെ വരുമ്പോൾ അത് കൊ ണ്ടുവരണമെന്നാണ് പറഞ്ഞത്. തെറ്റുകൾ ചൂണ്ടിക്കാട്ടാനും പെട്ടെ
ന്ന് തീരുമാനങ്ങൾ എടുക്കുന്നതി ലും കാനം ശ്രദ്ധാലുവായിരുന്നു. പാർട്ടിയുടെ ആസ്ഥാനം അട ക്കം നിരവധി സ്ഥാപന ങ്ങൾ തികച്ച രീതിയിൽ പടുത്തുയർ ത്താൻ കഴിഞ്ഞുവെന്നതും പാർ ട്ടി പ്രവർത്തകർ എന്നെന്നും ഓർ മിക്കുമെന്ന് രാജൻ പറഞ്ഞു.
സി പി ഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ അധ്യക്ഷത വഹിച്ചു. ഇ കെ ശിവൻ, എൻ അരുൺ, ടി രഘുവരൻ, പി കെ രാജേഷ്, ശാരദമോഹൻ, എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ എൻ ഗോപി, മണ്ഡലം സെക്രട്ടറി പി എ ജിറാർ എന്നിവർ സംസാരിച്ചു.