23.8 C
Kerala
Saturday, May 10, 2025

വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചതായി എഎഐ: ഇന്ത്യയിലെ 32 വിമാനത്താവളങ്ങളിൽ സർവീസുകൾ നിർത്തിവെച്ചു

ന്യൂഡൽഹി: ഇന്ത്യയിലുടനീളമുള്ള 32 വിമാനത്താവളങ്ങളിൽ എല്ലാ സിവിൽ ഫ്ലൈറ്റ്...

ടെക്നീഷ്യൻ്റെ മരണത്തിൽ വേടന്റെ പരിപാടി മുടങ്ങി; കിളിമാനൂരിൽ ആരാധകർ പ്രതിഷേധം

കിളിമാനൂർ: വെള്ളല്ലൂർ ഊന്നൻകല്ല് പുല്ലുവിളാകം ശ്രീ ഭദ്ര ദുർഗാ...

അമേരിക്കൻ കാർഡിനൽ റോബർട്ട് ഫ്രാൻസിസ് പ്രേവോസ്റ്റ് പുതിയ മാർപാപ്പയായി

ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിന് അവസാനം കുറിച്ച് കത്തോലിക്കാ സഭക്ക്...
23.8 C
Kerala
Saturday, May 10, 2025

കാനം അനുസ്മരണം നാളെ, സംസ്ഥാന വ്യാപക പരിപാടികൾ

Keralaകാനം അനുസ്മരണം നാളെ, സംസ്ഥാന വ്യാപക പരിപാടികൾ

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാർഷികാചരണത്തിൻ്റെ ഭാഗമായി നാളെ സംസ്ഥാന വ്യാപകമായി വിവിധ പരിപാടികൾ നടക്കും. കോട്ടയത്ത് കാനത്തിന്റെ വസതിയിലെ സ്മൃതി മണ്ഡപത്തിൽ രാവിലെ ഒമ്പതിന് അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, ജനപ്രതിനിധികൾ, പ്രമുഖ നേതാക്കൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

സിപിഐ സംസ്ഥാന കൗൺസിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പട്ടം പി എസ് സ്മാരകത്തിൽ പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തും. തിരുവനന്തപുരം ജോയിൻ്റ് കൗൺസിൽ ഹാളിൽ അനുസ്മരണ യോഗം ദേശീയ എക്സിക്യൂട്ടിവ് അംഗം കെ പ്രകാശ് ബാബുവും ഇടുക്കി മൂന്നാറിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷറഫും ഉദ്ഘാടനം ചെയ്യും. തൃശൂരിൽ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി എൻ ജയദേവൻ അനുസ്മരണ പ്രഭാഷണം നടത്തും. ആലപ്പുഴ ടി വി തോമസ് സ്മാരക ടൗൺ ഹാളിന് സമീപം അനുസ്മരണ സമ്മേളനം കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. മലപ്പുറത്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ജനയുഗം എഡിറ്ററുമായ രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്യും. കവി ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. കൊല്ലത്ത് വൈകിട്ട് നാലിന് അനുസ്മരണ സമ്മേളനം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരൻ എംഎൽഎയും എറണാകുളത്ത് റവന്യൂ മന്ത്രി കെ രാജനും കണ്ണൂരിൽ സംസ്ഥാന എക്സിക്യൂട്ടീവംഗം സി പി മുരളിയും പത്തനംതിട്ടയിൽ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപിയും അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. പാലക്കാട് അനുസ്മരണസമ്മേളനവും ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിക്കും. സെമിനാർ സാഹിത്യകാരനും പ്രഭാഷകനുമായ സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്യും. കെ ഇ ഇസ്മായിൽ അനുസ്മരണ പ്രഭാഷണം നടത്തും. വയനാട്ടിൽ കല്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി മണ്ഡലങ്ങളിൽ അനുസ്മരണ സമ്മേളനങ്ങൾ നടക്കും. കോഴിക്കോട് തിങ്കളാഴ്ചയാണ് അനുസ്മരണ സമ്മേളനം. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. ‘സോഷ്യലിസവും മതനിരപേക്ഷതയും ഇന്ത്യൻ ഭരണഘടനയിൽ’ എന്ന വിഷയത്തിലെ സെമിനാറിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സത്യൻ മൊകേരി, പി വസന്തം, ടി വി ബാലൻ തുടങ്ങിയവർ സംസാരിക്കും. സംസ്ഥാനത്തെ എല്ലാ ബ്രാഞ്ച്, ലോക്കൽ തലത്തിൽ പതാക ഉയർത്തൽ, അനുസ്മരണ യോഗങ്ങൾ, പുഷ്പാർച്ചന തുടങ്ങിയവ സംഘടിപ്പിക്കും.

Check out our other content

Check out other tags:

Most Popular Articles