മുവാറ്റുപുഴ: മുവാറ്റുപുഴയാറിന്റെ മുറികല്ല് ഭാഗത്ത് നിന്ന് മധ്യവയസ്കന്റെ മൃതദേഹം ഇന്ന് രാവിലെ (2024 ഡിസംബർ 7) കണ്ടെത്തിയതായി റിപ്പോർട്ട്.
ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മുവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
മൃതദേഹത്തെക്കുറിച്ച് വിവരം അറിയാവുന്നവർ മുവാറ്റുപുഴ പോലീസ് സ്റ്റേഷനുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.