AIYF കുന്നത്തുനാട് മണ്ഡലം കമ്മിറ്റി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നൈറ്റ് മാർച്ച് ജില്ല എക്സിക്യൂട്ടീവ് അംഗം ബേസിൽ ജോൺ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ കേരളത്തോടുള്ള അവഗണന തുടരുകയാണെങ്കിൽ ഇതിലുമധികം ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്നും ബേസിൽ ജോൺ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് പ്രണവ് പ്രഭാകരൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹകീം അമ്പുനാട് സ്വാഗതം പറഞ്ഞു. CPI കുന്നത്തുനാട് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.കെ. മധു, പുത്തൻകുരിശ് ലോക്കൽ സെക്രട്ടറി ജേക്കബ് വർഗീസ്, AIYF മണ്ഡലം കമ്മിറ്റി അംഗങ്ങളായ വിഷ്ണു കുന്നത്തുനാട് എന്നിവർ അഭിവാദനം പറഞ്ഞു. പ്രകാശ് കുട്ടപ്പൻ നന്ദി പറഞ്ഞു.