തൃക്കളത്തൂർ: തൃക്കളത്തൂർ റിയൽ വ്യൂ ക്രിയേഷൻസിൻ്റെ തോപ്പിൽ ഭാസി തീയറ്റർ നാടക സംവിധായകൻ എൽദോസ് യോഹന്നാൻ ഉദ്ഘാടനം ചെയ്തു. നാടക പരിശീലനത്തിനും അവതരണത്തിനും ഗവേഷണത്തിനുമായാണ് റിയൽ വ്യൂ ക്രിയേഷൻസിൻ്റെ നേതൃത്വത്തിൽ തോപ്പിൽ ഭാസി തീയറ്റർ രൂപീകരിച്ചത്.
ജില്ലാ കലോത്സവത്തിൽ യുപി വിഭാഗത്തിൽ എ ഗ്രേഡ് നേടിയ ‘നോറയുടെ സ്വപ്നങ്ങൾ’ എന്ന നാടകവും, സബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടിയ നാടൻ പാട്ടും മണ്ണൂർ എൻഎസ്എസ് എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. സബ് ജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ അലോൺ മാർട്ടിൻ്റെ ഏകാഭിനയവും
മാർട്ടിൻ തൃക്കളത്തൂർ അവതരിപ്പിച്ച ‘ ക്വാ ക്വാ’ എന്ന ഏകപാത്ര നാടകവും പ്രശാന്ത് തൃക്കളത്തൂർ, കൃഷ്ണപ്രഭാത് എന്നിവരുടെ നാടൻ പാട്ടുകളും അരങ്ങേറി. എൻ അരുൺ, വിടി രതീഷ്, ജിനീഷ് ഗംഗാധരൻ, രാഗേന്ദു, സനു വേണുഗോപാൽ, ബേസിൽ ജോൺ
തുടങ്ങിയവർ സംസാരിച്ചു.