27.8 C
Kerala
Sunday, April 27, 2025

വലിയ ഇടയന് വിട; ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി....

പായിപ്ര ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ രാജി എൽഡിഎഫ് ഉം യുഡിഎഫ് ഉം പ്രതിസന്ധിയിലാകും.

Keralaപായിപ്ര ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ രാജി എൽഡിഎഫ് ഉം യുഡിഎഫ് ഉം പ്രതിസന്ധിയിലാകും.

പായിപ്ര ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അംഗം സിപിഐയിലെ ദീപ റോയ് രാജിവച്ചതോടുകൂടി പ്രസിഡൻറ് പദവി വീണ്ടും യുഡിഎഫിലേക്ക് എത്തുകയാണ്.
ലൈഫ് ഭവന പദ്ധതി പ്രകാരമുള്ള തുക വാങ്ങിക്കൊണ്ട് ആയിരത്തി അറുനൂറ് സ്ക്വയർ ഫീറ്റിന്റെ വീട് നിർമ്മിച്ചതിനെ തുടർനുള്ള വിവാദങ്ങളാണ് മെമ്പറുടെ രാജിയിൽ കലാശിച്ചത്.


ദരിദ്രർക്ക് കിടപ്പാടം എന്ന ലക്ഷ്യത്തോടുകൂടി സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയായ ലൈഫ് ഭവന പദ്ധതി പ്രകാരം അറുനൂറ് സ്ക്വയർ ഫീറ്റിൽ താഴെ മാത്രമേ വീട് നിർമ്മിക്കാൻ പാടുള്ളൂ. അനർഹർ തട്ടിയെടുക്കാതെ പാവങ്ങൾക്ക് മാത്രം ഭവന ആനുകൂല്യം ലഭിക്കുന്നതിനാണ് ഇത്തരത്തിൽ വീടിൻ്റെ വലിപ്പത്തിന്റെ കാര്യത്തിൽ പരിധി നിശ്ചയിച്ചിട്ടുള്ളത്.
വാർഡ് മെമ്പർ തന്നെ മാനദണ്ഡം പാലിക്കാതെ ക്രമക്കേട് കാണിച്ചതാണ് വിവാദമായത്. ഇതിനെ തുടർന്നാണ് സിപിഐ വാർഡ് മെമ്പറോട് സർക്കാരിൽ നിന്നും ആനുകൂല്യമായി പറ്റിയ തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിനെ തുടർന്നുള്ള നടപടികളാണ് മെമ്പറുടെ രാജിയിൽ എത്തിച്ചത്.


ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നീതിബോധമാണ് രാജിയിൽ എത്തിച്ചതെന്നും സമാനമായ രീതിയിൽ ക്രമക്കേടു കാണിച്ച തങ്ങളുടെ അംഗം എം സി വിനയനെ ഇപ്പോഴും യു ഡി എഫ് സംരക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇടത് നേതാക്കൾ കുറ്റപ്പെടുത്തി.
ഈ വിഷയം
യുഡിഎഫ് ലും പ്രതിസന്ധി ഉണ്ടാക്കുവാൻ പോവുകയാണ്. ഇരുപത്തിരണ്ടാം വാർഡ് മെമ്പർ എം.സി വിനയൻ സമാനമായ രീതിയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് ക്രമക്കേടുകൾ കാണിച്ച് ലൈഫ് ഭവന പദ്ധതി പ്രകാരം പണം നേടിയിരുന്നു. മെമ്പർ ദീപ റോയ് രാജിവച്ചതോടുകൂടി മെമ്പർ MC വിനയൻ്റെ വിഷയത്തിലും സമാനമായ നടപടികൾ യുഡി എഫിന് കൈക്കൊള്ളേണ്ടിവരും. ഇതിനായി യുഡിഎഫ് ഘടക കക്ഷികളിൽ നിന്നും ഉൾപ്പെടെ ശക്തമായ സമ്മർദ്ദങ്ങൾ ഉണ്ടാകും എന്നാണ് കേൾക്കുന്നത്.
എന്തുതന്നെ ആയാലും പായിപ്ര ഗ്രാമപഞ്ചായത്തിൽ ഉദ്വേഗജനകമായ നാടകീയ രംഗങ്ങളാണ് അരങ്ങേറാൻ പോകുന്നത്

Check out our other content

Check out other tags:

Most Popular Articles