പാലക്കാട്ടെ ഹോട്ടൽ പരിശോധനയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞതൊന്നും സത്യമല്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.അദ്ദേഹം പറഞ്ഞതെല്ലാം കളവാണെന്ന് എല്ലാവർക്കും മനസിലായെന്നും തരഞ്ഞെടുപ്പിൽ കള്ളപ്പണം ഒഴുക്കുകയെന്നുള്ള അജണ്ടയാണ് കോൺഗ്രസിനുള്ളതെന്നും ഗോവിന്ദൻ പറഞ്ഞു.