കോൺഗ്രസ്സിനെ ഞെട്ടിച്ചുകൊണ്ട് കെപിസിസി സമൂഹ മാധ്യമ കൺവീനറായിരുന്ന ഡോ പി.സരിൻ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായാണ് സരിൻ മത്സരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപം നാളെ ഉണ്ടാകും എന്നാണ് വിവരം. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതെങ്കിൽ സരിൻ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിച്ചിരുന്നു. അതേസമയം സരിൻ പുറത്ത് പോകുന്നെങ്കിൽ പോകട്ടേ എന്നാണ് യുഡിഎഫ് സംസ്ഥാന നേതൃത്വത്തിൻറെ പ്രതികരണം. സരിന് എതിരെ അച്ചടക്ക നടപടി വേണ്ടെന്നും സരിൻറെ നീക്കങ്ങൾ ആസൂത്രിതമാണെന്നും കോൺഗ്രസ്സ് നേതൃതലത്തിൽ വിലയിരുത്തി. സ്ഥാനാർത്ഥിത്വവുമായി സരി ൻ നാളെ വാർത്താ സമ്മേളനം നടത്തും