മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളിയായ അസം സ്വദേശിയുടെ കൊലപാതക കേസിൽ ഭാര്യയായ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ബബുൾ ഹുസൈൻ (39) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സൈദ കാത്തും (ജയതാ കാത്തും) നെ അസമിൽ നിന്ന് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയോട് കൃത്യത്തിൽ ഉപയോഗിച്ച കത്തിയും ചോര പുരണ്ട വസ്ത്രങ്ങളും പോലീസിന് കാണിച്ചു കൊടുത്തു. ദമ്പതികൾ കഴിഞ്ഞ രണ്ടുവർഷമായി മുടവൂരിൽ വാടകയ്ക്കു താമസിച്ചിരുന്നു. കൊലപാതകത്തിന് ആകാരമായത് നിരന്തരം നടന്ന വഴക്കുകളും ഭർത്താവിനോടുള്ള പകയുമാണെന്ന് പ്രതി മൊഴി നൽകി.
ജൂലൈ 7ന് ബബുൾ ഹുസൈന്റെ അഴുകിയ മൃതദേഹം ടെറസിൽ നിന്നും കണ്ടെത്തി. സംഭവത്തിന് ശേഷം പ്രതി ജ്യേഷ്ഠത്തിയെയും കുട്ടിയെയും കൂട്ടി ആസാമിലേക്ക് രക്ഷപെട്ടുവെങ്കിലും, ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പൊലീസ് പ്രതിയെ ബംഗ്ലാദേശ് അതിർത്തിയുള്ള ഗ്രാമത്തിൽ നിന്ന് പിടികൂടി.