32.8 C
Kerala
Sunday, April 27, 2025

വലിയ ഇടയന് വിട; ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി....

കുടിവെള്ള പൈപ്പ് പൊട്ടി; ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ റോഡിലെ ഗര്‍ത്തത്തില്‍ മുട്ടുകുത്തി പ്രതിഷേധം

Keralaകുടിവെള്ള പൈപ്പ് പൊട്ടി; ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ റോഡിലെ ഗര്‍ത്തത്തില്‍ മുട്ടുകുത്തി പ്രതിഷേധം

മൂവാറ്റുപുഴ :വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ജലവിതരണം തടസപ്പെട്ടിട്ടും തിരിഞ്ഞ് നോക്കാത്ത ഉദ്യോഗസ്ഥ നടപടിക്കെതിരെ നഗരത്തിലെ റോഡില്‍ പൈപ്പ് പൊട്ടി രൂപപ്പെട്ട ഗര്‍ത്തത്തില്‍ മുട്ടുകുത്തി നിന്ന് പ്രതിഷേധ സമരം നടത്തി.
നഗരത്തില്‍ പല മേഖലകളിലും പൈപ്പുകള്‍ പൊട്ടി ജലവിതരണം തടസ്സപ്പെടുകയാണ്. ഇതുമൂലം ഉയര്‍ന്ന പ്രദേശങ്ങില്‍ ജലം എത്തിയിട്ട് നാളുകളായി. നെഹൃപാര്‍ക്കിന് സമീപം പഴയ പാലം തുടങ്ങുന്ന പോയിന്റില്‍ ദിവസങ്ങളായി ഗര്‍ത്തം രൂപപ്പെട്ട് ജലം നഷ്ടപ്പെടുന്നു. ഗതാഗത കുരുക്കിനും കാല്‍നടയാത്രക്കാര്‍ക്കും ഇത് കാരണമാകുന്നു.
വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളിയും സാമൂഹിക പ്രവര്‍ത്തകനുമായ വാഴപ്പിള്ളി മുണ്ടയ്ക്കല്‍ എം.ജെ ഷാജിയാണ് മുട്ടുകുത്തി പ്രതിഷേധിച്ചത്. മുന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പല മേഖലകളില്‍ നിന്നുമുള്ള ജനങ്ങള്‍ പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. 12 മുതല്‍ 3 വരെയാണ് മുട്ടില്‍ നിന്ന് സമരം ചെയ്തത്. ഒടുവില്‍ പാഴായി പോകുന്ന ജലം കപ്പില്‍ കോരി കുളിച്ചു കൊണ്ടാണ് സമരം അവസാനിപ്പിച്ചത്. ഈ സമയം വാട്ടര്‍ അതോറിറ്റിയില്‍ നിന്നും ബന്ധപ്പെട്ടവര്‍ എത്തി പൈപ്പ് നന്നാക്കുന്നതിനുവേണ്ടി പണികള്‍ ആരംഭിച്ചും

Check out our other content

Check out other tags:

Most Popular Articles