32.8 C
Kerala
Sunday, April 27, 2025

വലിയ ഇടയന് വിട; ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി....

മൂവാറ്റുപുഴ ഉപജില്ല വിദ്യാരംഗം – മോഹൻദാസ് സൂര്യനാരായണൻ ഉദ്ഘാടനം ചെയ്തു

Keralaമൂവാറ്റുപുഴ ഉപജില്ല വിദ്യാരംഗം - മോഹൻദാസ് സൂര്യനാരായണൻ ഉദ്ഘാടനം ചെയ്തു

പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിച്ച മൂവാറ്റുപുഴ  ഉപജില്ലാ സർഗോത്സവം 2024ൻ്റെ ഉദ്ഘാടനം ചരിത്രകാരൻ മോഹൻദാസ് സൂര്യനാരായണൻ നിർവ്വഹിച്ചു. സ്കൂളിൽ പോകുന്നത് ആഹ്ലാദവും അധ്യാപകരെ കാണുന്നത് സന്തോഷവും പകരുന്ന അനുഭവമാകുമ്പോഴാണ് വിദ്യാഭ്യാസം അനുഭൂതിയാകുന്നത് എന്നദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഏഴിനങ്ങളിലായി നടന്ന ശില്പശാലകളിൽ ഉപജില്ലയിലെ അൻപത്തി നാല് സ്കൂളുകളിൽ നിന്നായി മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

മൂവാറ്റുപുഴ കാവുങ്കര കെ. എം. എൽ. പി. സ്കൂളിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ നജ്ല ഷാജി അധ്യക്ഷത വഹിച്ചു. മികച്ച അധ്യപികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ തസ്മിൻ ഷിഹാബിനെ യോഗത്തിൽ ആദരിച്ചു.

വിദ്യാരംഗം ഉപജില്ല കൺവീനർ എ. വി. ജയലക്ഷ്മി, കെ. എം. എൽ. പി. സ്കൂൾ മാനേജർ വി. കെ. അബ്ദുൽ സലാം, എച്ച്. എം. ഫോറം കൺവീനർ എം. കെ. മുഹമ്മദ്, പി. ടി. എ. വൈസ് പ്രസിഡൻ്റ് വി. എ. ഷമീർ, എം. പി. ടി. എ. ചെയർപേഴ്സൺ സൽമ നൗഷാദ് എന്നിവർ പ്രസംഗിച്ചു. തസ്മിൻ ഷിഹാബിനും മോഹൻദാസ് സൂര്യനാരായണനും ഉപഹാരങ്ങൾ നൽകി.

തുടർന്ന് നടന്ന ശില്പശാലകൾക്ക് എൻ. ജി. കൃഷ്ണൻകുട്ടി (പാട്ടുകൂട്ടം), സുനിൽകുമാർ കെ .എസ്. (വരക്കൂട്ടം), ശ്രീജ പി. ദാസ് (കാവ്യാലാപനം), രതീഷ് വി. ടി. (അഭിനയക്കൂട്ടം), ജിനീഷ് ലാൽ  രാജ് (പുസ്തകാസ്വാദനം ), തസ്മിൻ ഷിഹാബ് (കഥക്കൂട്ടം, കവിതക്കൂട്ടം) എന്നിവർ നേതൃത്വം നൽകി.

Check out our other content

Check out other tags:

Most Popular Articles