മൂവാറ്റുപുഴ: തൃക്കളത്തൂര്‍ തോട്ടുങ്കല്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ പുരോഗമിക്കുന്നു. നവീകരിച്ച് നിർമാണം പൂര്‍ത്തിയാക്കിയ ശ്രീ മുത്തപ്പൻ ശ്രീകോവിൽ സമര്‍പ്പണവും ദേവിക്ക് 12 പാത്രം വലിയ ഗുരുതി സമര്‍പ്പണവും നടന്നത് ആഘോഷത്തിന്റെ പ്രധാനഘടകങ്ങളായിരുന്നു. ക്ഷേത്രം തന്ത്രി മണിയത്തായിട്ട് ബൈജു തിരുമേനി, മേല്‍ശാന്തി ഹരിദാസ് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ ചടങ്ങുകൾ നടന്നു.
ഈ ക്ഷേത്രം കൗള സമ്പ്രദായത്തിന് അനുയോജ്യമായ നെയ്യ്യങ്ങൾ നടത്തപ്പെടുന്ന ജില്ലയിലെ ഏക ക്ഷേത്രമാണ്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി അടുത്ത ദിവസങ്ങളിൽ കൂട്ട നാമജപം, ലളിതാ സഹസ്രനാമാർച്ചന, ലഘു പ്രഭാഷണങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവ നടക്കും.