മൂവാറ്റുപുഴ: അസം സ്വദേശി ഷുക്കൂർ അലി (24)നെ പേഴയ്ക്കാപ്പിള്ളി ചെറുവട്ടൂർ റോഡിൽ പായിപ്ര കുരിശുംപടിക്ക് സമീപമുള്ള സ്വകാര്യ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസികൾ കണ്ടത്തിയ ശേഷം മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പാലക്കാട് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഷുക്കൂർ അലിയാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
അസം സ്വദേശിയായ യുവാവിനെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
