മൂവാറ്റുപുഴ :എയിം ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ 14-ാംത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു എയിo ട്രസ്റ്റ് ചെയർമാൻ
അഡ്വ.ബാബു പള്ളിപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി എബ്രഹാം പ്രതിഭാ അവാർഡുകൾ വിതരണം ചെയ്തു. വാളകം ഗ്രാമപഞ്ചായത്ത് മെമ്പർ ഷീലാ ദാസ്, അഡ്വ. എം .എസ് വിനയരാജ്, അശോകൻ പുറമന , തങ്കച്ചൻ പഴമ്പിള്ളി , എം .കെ. ദാസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അസിസ്റ്റന്റ് എക്സൈസ് ഓഫീസർ കെ .എസ് .ഇബ്രാഹിം ജീവിതമാകട്ടെ ലഹരി എന്ന ബോധവൽക്കരണ ക്ലാസ്സും, മാങ്കുളം കൃഷി ഓഫീസർ ഗിരീഷ് ഗോപാലൻ അവതരിപ്പിച്ച “കൃഷിയും സിനിമയും “എന്ന കൃഷി വിജ്ഞാന വിനോദ പരിപാടിയും ഉണ്ടായിരുന്നു. ഇതോടനുബന്ധിച്ച് ട്രസ്റ്റ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ട്രസ്റ്റ് സെക്രട്ടറി സുരേഷ് മാമ്പിള്ളി സ്വാഗതവും ടി. വി .പ്രശാന്ത് നന്ദിയും പറഞ്ഞു