രണ്ടാം കൂനൻ കുരിശു സത്യത്തിന്റെ 5-ാം വാർഷികം ആഘോഷിച്ചു.

Keralaരണ്ടാം കൂനൻ കുരിശു സത്യത്തിന്റെ 5-ാം വാർഷികം ആഘോഷിച്ചു.

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ അഞ്ചാം വാർഷികം ആഘോഷിച്ചു. 2019 ഒക്ടോബർ ആറാം തീയതി ആയിരുന്നു രണ്ടാം കൂനൻ കുരിശു സത്യം നടത്തിയത്. സൂര്യചന്ദ്രന്മാരും ഭൂമിയുമുള്ളിടത്തോളം കാലം ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളും പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തെ മറക്കുകയില്ല എന്ന പൈതൃക പ്രതിജ്ഞയെ ആവർത്തിച്ച് സത്യവിശ്വാസത്തെ ഏറ്റു ചൊല്ലി ഉറപ്പിച്ചു. മഹാപരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവ കാലം ചെയ്തപ്പോൾ സ്വയം പ്രകാശിച്ച കൽക്കുരിശിൽ ആലാത്ത് കെട്ടി അതിൽ പിടിച്ചു നിന്ന് വിശ്വാസികൾ മുവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത അഭി. മാത്യൂസ് മോർ അന്തീമോസ് തിരുമേനി ചൊല്ലി കൊടുത്ത സത്യപ്രതിജ്ഞ ഏറ്റു ചൊല്ലി. മാർ തോമ ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ, ഫാ. ജോസ് തച്ചേത് കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ, ട്രസ്റ്റിമാരായ ബേബി ആഞ്ഞിലിവേലിൽ ,ഏലിയാസ് കീരംപ്ലായിൽ , സലിം ചെറിയാൻ മാലിൽ, ബേബി പാറേക്കര ബിനോയി തോമസ് മണ്ണൻചേരിൽ, എബി ചേലാട്ട്, ഡോ. റോയി മാലിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.

Check out our other content

Check out other tags:

Most Popular Articles