24.8 C
Kerala
Sunday, April 27, 2025

വലിയ ഇടയന് വിട; ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി....

മൂവാറ്റുപുഴ നഗര വികസനം ജില്ലാ കളക്ടര്‍ ഇടപെടണം: എല്‍ദോ എബ്രഹാം

Keralaമൂവാറ്റുപുഴ നഗര വികസനം ജില്ലാ കളക്ടര്‍ ഇടപെടണം: എല്‍ദോ എബ്രഹാം

മൂവാറ്റുപുഴ: വെള്ളൂര്‍കുന്നം മുതല്‍ പിഒ ജംഗ്ഷന്‍ വരെയുള്ള നഗരറോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ പരിഹരിച്ച് നടപടികള്‍ വേഗതയിലാക്കാന്‍ ജില്ലാ കളക്ടര്‍ ഇടപെടണമെന്ന് മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു. അടിയന്തരമായി ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് റിവ്യൂ മീറ്റിംഗ് നടത്തണം. നഗര വികസനത്തിനായി ആകെ എടുക്കേണ്ട സ്ഥലത്തിന്റെ 85% കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഏറ്റെടുത്തതാണ്. അവശേഷിക്കുന്ന 29 സെന്റ് സ്ഥലത്തിനും റോഡ് നിര്‍മാണത്തിനും യൂട്ടിലിറ്റി ഷിഫ്റ്റിംഗിനുമായി 2017-2018 ബജറ്റില്‍ 30കോടി രൂപ വകയിരുത്തി. തുടര്‍ന്ന് വിശദമായ പദ്ധതിക്ക് കിഫ്ബി അംഗീകാരം നല്‍കി. നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്താന്‍ കഴിയുന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മന്ദഗതിയിലാണ് നടന്നു വരുന്നത്. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന് 3 വര്‍ഷം പിന്നിട്ടിട്ടും റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് എംഎല്‍എയുടെ സമയബന്ധിതമായ ഇടപെടല്‍ ഇല്ലാത്ത താണെന്ന് എല്‍ദോ എബ്രഹാം കുറ്റപ്പെടുത്തി.

Check out our other content

Check out other tags:

Most Popular Articles