പെരുമ്പാവൂർ: ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി, എഐവൈഎഫ് ദേശീയതലത്തിൽ നടത്തുന്ന ദേശാഭിമാന ക്യാമ്പയിന്റെ ഭാഗമായി, എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ എ. ശിവശങ്കരപിള്ള സ്മാരക ഹാളിൽ ഗാന്ധി സ്മൃതിസംഗമം സംഘടിപ്പിച്ചു. രാജ്യത്ത് കേന്ദ്രസർക്കാർ മതനിരപേക്ഷതയും ജനാധിപത്യ പാരമ്പര്യവും വെല്ലുവിളിക്കുന്ന സാഹചര്യത്തിൽ, ഗാന്ധിദർശനങ്ങളെ മുൻനിർത്തി യുവതയെ ഐക്യനിരയായി വളർത്തുക എന്ന സന്ദേശമാണ് കാമ്പയിനിലൂടെ ഉയർത്തുന്നത്.
എഐവൈഎഫ് സംസ്ഥാന പ്രസിഡൻറ് എൻ. അരുൺ ഗാന്ധി സ്മൃതിസംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, സിപിഐ മണ്ഡലം സെക്രട്ടറി രമേഷ് ചന്ദ്, എഐവൈഎഫ് നേതാക്കളായ ഡി.വിൻ ദിനകരൻ, രേഖശ്രീജേഷ്, ബിനു പി. ജോൺ, വിനു നാരായണൻ എന്നിവരും പ്രസംഗിച്ചു.