മൂവാറ്റുപുഴ: നഗരവികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമാണെന്ന് ആരേപിച്ച് മര്‍ച്ചന്റ് അസോസിയേഷന്‍ രംഗത്ത്. പി.ഒ ജംഗ്ഷന്‍ മുതല്‍ കച്ചേരിത്താഴം വരെയുള്ള എംസി റോഡിലെ കാനനിര്‍മ്മാണത്തിന്റെ ഭാഗമായി ഡെക്ന്റുകള്‍ സ്ഥാപിക്കുന്നതില്‍ അശാസ്ത്രീയമാണെന്നാരോപിച്ചാണ് മര്‍ച്ചേന്‍സ് അസോസിയേഷന്‍ ഭാരവാഹികളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയത്. എസ്എന്‍ഡിപി ജംഗ്ഷന്‍ മുതല്‍ കച്ചേരിത്താഴം വരെയുള്ള കാനനിര്‍മ്മാണത്തില്‍ മൂവാറ്റുപുഴയാറിലേക്ക് വെള്ളം സുഗമമായി ഒഴുകാനുള്ള ചെരിവല്ല നല്‍കുന്നതെന്നാണ് വ്യാപരികളുടെ ആക്ഷേപം. മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികളും രാഷ്ട്രീയ നേതാക്കളും അശാസ്ത്രീനിര്‍മ്മാണത്തിനെതിരെ രംഗത്തെത്തിയതോടെ കെഎസ്ടിപി ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി.
വെള്ളം സുഗമാമായി ഒഴുക്കാന്‍ സാധിക്കുന്നതുവരെ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുമെന്ന് കെഎസ്ടിപി ഉദ്യോഗസ്ഥര്‍ അറിയിച്ചതായി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങള്‍ പറഞ്ഞു. കാനനിര്‍മ്മാണം നടത്തുന്ന കച്ചേരിത്താഴം വരെയുള്ള ഭാഗത്തെ വ്യാപരസ്ഥപനങ്ങളിലെത്തുന്ന പ്രായമായവര്‍ ഓട നിര്‍മ്മണം മൂലം വലിയ ബുന്ധിമുട്ടാണ് നേരിടുന്നത്. മുടങ്ങി കിടന്ന നഗരവികസനപ്രവര്‍ത്തനങ്ങള്‍ മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ സമിതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നിര്‍മ്മാണം പുനാരംഭിച്ചത്. വ്യാപരികള്‍ നഗരവികസനത്തിന് എതിരല്ലെന്നും അജ്മല്‍ ചക്കുങ്ങല്‍ കൂട്ടിച്ചേര്‍ത്തു.