24.8 C
Kerala
Sunday, April 27, 2025

വലിയ ഇടയന് വിട; ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി....

നിർമ്മല സ്കൂളിൽ കായികമേള അറ്റ്റോമിട്ടോസ് സംഘടിപ്പിച്ചു.

Keralaനിർമ്മല സ്കൂളിൽ കായികമേള അറ്റ്റോമിട്ടോസ് സംഘടിപ്പിച്ചു.

മൂവാറ്റുപുഴ: നിർമ്മല ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ കായികമേള നിർമല കോളേജ് ഗ്രൗണ്ടിൽ നടത്തപ്പെട്ടു. മൂവാറ്റുപുഴ എസ് എച്ച് ബേസിൽ തോമസ് കായികമേള ഉദ്ഘാടനം ചെയ്തു. നിർമ്മല കോളേജ് പ്രിൻസിപ്പാൾ ഡോ. ഫ്രാൻസിസ് കണ്ണാടൻ, കോളേജ് ബർസാർ ഫാദർ ലിൻസ് കളത്തൂർ, ഫാദർ ചാൾസ് കപ്യാര് മലയിൽ, പിടിഎ പ്രസിഡന്റ് ബേസിൽ തോമസ്, എം പി ടി എ പ്രസിഡണ്ട് സുപ്രഭ എന്നിവർ സംസാരിച്ചു. നിർമ്മല നിർമ്മല സ്കൂൾ പ്രിൻസിപ്പൽ ഫാദർ ആന്റണി പുത്തൻകുളം വൈസ് പ്രിൻസിപ്പൽ ബാബു ജോസഫ് കായികാധ്യാപകൻ ഷെജിൻ എന്നിവരുടെ നേതൃത്വത്തിൽ കായികമേള നടത്തപ്പെട്ടു. സ്കൂൾ ബാൻഡ് മേളത്തിന്റെയും,എൻ സി സി കേഡറ്റിന്റെയും, കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ നേതൃത്വത്തിലുള്ള മാർച്ച് പാസ്റ്റ് അകമ്പടിയോടെ കായികമേളയ്ക്ക് തുടക്കം കുറിച്ചു. 15 ഓളം ഇനങ്ങളിലായി നടത്തപ്പെട്ട കായികമേളയിൽ 600 ഓളം കുട്ടികൾ പങ്കെടുത്തു.

Check out our other content

Check out other tags:

Most Popular Articles