കല്ലൂർക്കാട്: എഫ്എച്ച്സി കല്ലൂർക്കാടിന്റെ നേതൃത്വത്തിൽ ആരോഗ്യജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായി അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിശോധനയും ബോധവത്കരണവും കല്ലൂർക്കാട് കെ.എ.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. അരുൺ എം. ശശി മലേറിയ, കുഷ്ഠരോഗം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആരോഗ്യമേഖലയിൽ ക്ലാസ് എടുത്തു. തുടര്‍ന്ന് മലേറിയ സ്ക്രീനിംഗ് നടത്തുകയും, തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.